സംസ്ഥാന കാർഷിക വികസന ബാങ്ക്‌: അവിശ്വാസ പ്രമേയത്തിന് അനുമതി നൽകിയ നടപടി ഹൈക്കോടതി ശരിവച്ചു



കൊച്ചി > സംസ്ഥാന കാർഷിക വികസന ബാങ്കിന്റെ പൊതുയോഗം വിളിച്ച് ചേർത്ത് അവിശ്വാസ പ്രമേയത്തിന് അനുമതി നൽകിയ നടപടി ഹൈക്കോടതി ശരിവച്ചു. സഹകരണ രജിസ്‌ട്രാറുടെ നടപടി ചോദ്യം ചെയ്‌ത മുൻ എംഎൽഎ ശിവദാസൻ നായരുടെ ഹർജി ജസ്റ്റിസ് സതീശ് നൈനാൻ തള്ളി. പൊതുയോഗം വിളിച്ച് ചേർത്തത് നിയമാനുസൃതമെന്ന് കോടതി വ്യക്തമാക്കി. യുഡിഎഫ്‌ അനുകൂല ഭരണ സമിതിക്കെതിരെ പൊതുയോഗം അവിശ്വാസം പാസാക്കിയിരുന്നു. Read on deshabhimani.com

Related News