29 March Friday

സംസ്ഥാന കാർഷിക വികസന ബാങ്ക്‌: അവിശ്വാസ പ്രമേയത്തിന് അനുമതി നൽകിയ നടപടി ഹൈക്കോടതി ശരിവച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 27, 2022

കൊച്ചി > സംസ്ഥാന കാർഷിക വികസന ബാങ്കിന്റെ പൊതുയോഗം വിളിച്ച് ചേർത്ത് അവിശ്വാസ പ്രമേയത്തിന് അനുമതി നൽകിയ നടപടി ഹൈക്കോടതി ശരിവച്ചു. സഹകരണ രജിസ്‌ട്രാറുടെ നടപടി ചോദ്യം ചെയ്‌ത മുൻ എംഎൽഎ ശിവദാസൻ നായരുടെ ഹർജി ജസ്റ്റിസ് സതീശ് നൈനാൻ തള്ളി.

പൊതുയോഗം വിളിച്ച് ചേർത്തത് നിയമാനുസൃതമെന്ന് കോടതി വ്യക്തമാക്കി. യുഡിഎഫ്‌ അനുകൂല ഭരണ സമിതിക്കെതിരെ പൊതുയോഗം അവിശ്വാസം പാസാക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top