മീൻവിൽപ്പനക്കാരി കടന്നല്‍ക്കുത്തേറ്റ്‌ മരിച്ചു



ഉദുമ(കാസർകോട്‌)> വീടുകളിൽ മീൻവിൽപ്പന നടത്തുന്ന സ്‌ത്രീ കടന്നല്‍ക്കുത്തേറ്റ്‌ മരിച്ചു. കോട്ടിക്കുളം കടപ്പുറത്തെ പാറു(70)വാണ് മരിച്ചത്‌. മീനുമായി പോകുമ്പോൾ കളനാട്ടുവച്ചാണ്‌ കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണം. ദേഹമാകെ കുത്തേറ്റ  പാറുവിനെ നാട്ടുകാരാണ്‌ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്‌.പിന്നീട്‌ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്‌ച പുലർച്ചെയാണ്‌ മരണം. ഭർത്താവ്‌: പരേതനായ കൊന്തൻ. മക്കള്‍: ശ്രീമതി, സരോജിനി, സതീശന്‍ (മൂവരും മീൻപിടിത്ത തൊഴിലാളികള്‍), മരുമക്കള്‍: മോഹനന്‍, രാഘവന്‍.   Read on deshabhimani.com

Related News