19 April Friday

മീൻവിൽപ്പനക്കാരി കടന്നല്‍ക്കുത്തേറ്റ്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021

ഉദുമ(കാസർകോട്‌)> വീടുകളിൽ മീൻവിൽപ്പന നടത്തുന്ന സ്‌ത്രീ കടന്നല്‍ക്കുത്തേറ്റ്‌ മരിച്ചു. കോട്ടിക്കുളം കടപ്പുറത്തെ പാറു(70)വാണ് മരിച്ചത്‌. മീനുമായി പോകുമ്പോൾ കളനാട്ടുവച്ചാണ്‌ കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണം. ദേഹമാകെ കുത്തേറ്റ  പാറുവിനെ നാട്ടുകാരാണ്‌ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്‌.പിന്നീട്‌ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

തിങ്കളാഴ്‌ച പുലർച്ചെയാണ്‌ മരണം. ഭർത്താവ്‌: പരേതനായ കൊന്തൻ. മക്കള്‍: ശ്രീമതി, സരോജിനി, സതീശന്‍ (മൂവരും മീൻപിടിത്ത തൊഴിലാളികള്‍), മരുമക്കള്‍: മോഹനന്‍, രാഘവന്‍.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top