ലോക്കോ പൈലറ്റ് നിയമനം : വിവാദ തീരുമാനം തിരുത്തി ദക്ഷിണ റെയിൽവെ



ആലപ്പുഴ ദക്ഷിണ റെയിൽവേ ലോക്കോ പൈലറ്റ് നിയമനത്തിന്‌ ചെന്നൈ റെയിൽവേ റിക്രൂട്ട്മെന്റ്‌ ബോർഡ് നടത്തിയ പരീക്ഷയിൽ വിജയിച്ചവരെ ഒഴിവാക്കി ഗോരഖ്പൂർ വടക്ക് കിഴക്കൻ റെയിൽവേ ആർആർബി പരീക്ഷ എഴുതിയ 51 പേരെ നിയമിക്കാനുള്ള തിരുമാനം നടപ്പാക്കില്ലെന്ന് ജനറൽ മാനേജർ ജോൺ തോമസ് എ എം ആരിഫ് എംപിയെ രേഖാമൂലം അറിയിച്ചു. കേരളത്തിലെയും തമിഴ്നാട്ടിലെയും തദ്ദേശീയരായ ഉദ്യോഗാർഥികളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എംപി സെപ്തംബർ 25ന്‌ നൽകിയ കത്തിന്‌ മറുപടിയായാണ്‌ ഉദ്യോഗാർഥികൾക്ക് ആശ്വാസമായ നടപടി. ലോക്കോ പൈലറ്റ് റാങ്ക് ലിസ്റ്റിൽനിന്നും നിലവിലെ ഒഴിവിലേക്ക് എത്രയുംവേഗം നിയമനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ആരിഫ് പറഞ്ഞു. Read on deshabhimani.com

Related News