26 April Friday

ലോക്കോ പൈലറ്റ് നിയമനം : വിവാദ തീരുമാനം തിരുത്തി ദക്ഷിണ റെയിൽവെ

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021


ആലപ്പുഴ
ദക്ഷിണ റെയിൽവേ ലോക്കോ പൈലറ്റ് നിയമനത്തിന്‌ ചെന്നൈ റെയിൽവേ റിക്രൂട്ട്മെന്റ്‌ ബോർഡ് നടത്തിയ പരീക്ഷയിൽ വിജയിച്ചവരെ ഒഴിവാക്കി ഗോരഖ്പൂർ വടക്ക് കിഴക്കൻ റെയിൽവേ ആർആർബി പരീക്ഷ എഴുതിയ 51 പേരെ നിയമിക്കാനുള്ള തിരുമാനം നടപ്പാക്കില്ലെന്ന് ജനറൽ മാനേജർ ജോൺ തോമസ് എ എം ആരിഫ് എംപിയെ രേഖാമൂലം അറിയിച്ചു. കേരളത്തിലെയും തമിഴ്നാട്ടിലെയും തദ്ദേശീയരായ ഉദ്യോഗാർഥികളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എംപി സെപ്തംബർ 25ന്‌ നൽകിയ കത്തിന്‌ മറുപടിയായാണ്‌ ഉദ്യോഗാർഥികൾക്ക് ആശ്വാസമായ നടപടി. ലോക്കോ പൈലറ്റ് റാങ്ക് ലിസ്റ്റിൽനിന്നും നിലവിലെ ഒഴിവിലേക്ക് എത്രയുംവേഗം നിയമനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ആരിഫ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top