തരൂരിന്റെ പരിപാടിയിൽ തിരുവഞ്ചൂരും ഡിസിസി പ്രസിഡന്റും പങ്കെടുക്കില്ല
കോട്ടയം > ഈരാറ്റുപേട്ടയിൽ ശശി തരൂർ മുഖ്യാതിഥിയാകുന്ന യൂത്ത് കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും. സന്ദർശന വിവരം അറിയിച്ചില്ലെന്ന് ഡിസിസി നേതൃത്വം കെപിസിസിയെ ഔദ്യോഗികമായി അറിയിച്ചു. വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നാണ് തിരുവഞ്ചൂർ അറിയിച്ചിട്ടുള്ളത്. ശശി തരൂർ രണ്ടു ദിവസത്തെ പര്യടനത്തിനാണ് ഇന്ന് ജില്ലയിലെത്തുക. വൈകീട്ട് 3.45ന് കാഞ്ഞിരപ്പള്ളി ബിഷപ്പുമായി ചർച്ച. തുടർന്ന് 4.30ന് പാലാ ടൗൺഹാളിൽ പ്രഫ. കെ.എം. ചാണ്ടി സ്മാരക പ്രഭാഷണം നടത്തും. ആറിന് പാലാ ബിഷപ് ഹൗസിൽ ബിഷപ്പുമായി ചർച്ച. വൈകീട്ട് ഏഴിന് ഈരാറ്റുപേട്ട മുട്ടം ജങ്ഷനിൽ വർഗീയ ഫാഷിസത്തിനെതിരായ യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ തരൂരാണ് മുഖ്യാതിഥി. Read on deshabhimani.com