24 April Wednesday

തരൂരിന്റെ പരിപാടിയിൽ തിരുവഞ്ചൂരും ഡിസിസി പ്രസിഡന്റും പങ്കെടുക്കില്ല

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

കോട്ടയം > ഈരാറ്റുപേട്ടയിൽ ശശി തരൂർ മുഖ്യാതിഥിയാകുന്ന യൂത്ത്‌ കോൺഗ്രസ്‌ പരിപാടിയിൽ പങ്കെടുക്കില്ലെന്ന്‌ തിരുവഞ്ചൂർ രാധാകൃഷ്‌ണനും ഡിസിസി പ്രസിഡന്റ്‌ നാട്ടകം സുരേഷും. സന്ദർശന വിവരം അറിയിച്ചില്ലെന്ന് ഡിസിസി നേതൃത്വം കെപിസിസിയെ ഔദ്യോഗികമായി അറിയിച്ചു. വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നാണ് തിരുവഞ്ചൂർ അറിയിച്ചിട്ടുള്ളത്.

ശ​ശി ത​രൂ​ർ ര​ണ്ടു​ ദി​വ​സ​ത്തെ പ​ര്യ​ട​ന​ത്തി​നാ​ണ് ഇന്ന് ജി​ല്ല​യി​ലെ​ത്തുക. വൈ​കീ​ട്ട്​ 3.45ന്​ ​കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ്പു​മാ​യി ച​ർ​ച്ച. തു​ട​ർ​ന്ന്​ 4.30ന്​ ​പാ​ലാ ടൗ​ൺ​ഹാ​ളി​ൽ പ്ര​ഫ. കെ.​എം. ചാ​ണ്ടി ​സ്മാ​ര​ക പ്ര​ഭാ​ഷ​ണം ന​ട​ത്തും. ആ​റി​ന്​ പാ​ലാ ബി​ഷ​പ്​ ഹൗ​സി​ൽ ബി​ഷ​പ്പു​മാ​യി ച​ർ​ച്ച. വൈ​കീ​ട്ട്​ ഏ​ഴി​ന്​ ഈ​രാ​റ്റു​പേ​ട്ട മു​ട്ടം ജ​ങ്​​ഷ​നി​ൽ വ​ർ​ഗീ​യ ഫാ​ഷി​സ​ത്തി​നെ​തി​രാ​യ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ ത​രൂ​രാ​ണ്​ മു​ഖ്യാ​തി​ഥി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top