ഷാജഹാൻ കൊലപാതകം: പിന്നിൽ ആർഎസ്എസ് ​ഗൂഢാലോചന, പ്രതികൾ സജീവ ആർഎസ്എസ് പ്രവർത്തകരെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി

പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു, ഷാജഹാൻ


പാലക്കാട്> പാലക്കാട്‌ മരുതറോഡ്‌ സിപിഐ എം ലോക്കൽകമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ​ഗൂഢാലോചനയെന്ന് സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. പ്രതികളെല്ലാം സജീവ ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. പാലക്കാട് സംഘടിപ്പിച്ച രക്ഷാബന്ധനിലും, പാലക്കാട് കൊല്ലപ്പെട്ട ശ്രീനീവാസന്റെ വിലാപയാത്രയിലും കൊലപാതകികള്‍ പങ്കെടുത്തിരുന്നു. ഇത് ഇവര്‍ ആർഎസ്എസ് പ്രവര്‍ത്തകരാമെന്നുള്ളതിന് തെളിവാണെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു. കൊലപാതകത്തിന് പിന്നാൽ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെന്നാണ് പൊലീസ് എഫ്ഐആര്‍. കൊലപാതകം നടത്തിയ എട്ടുപേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എസ്പി ആർ വിശ്വനാഥ് പറഞ്ഞു. സംഘത്തിൽ നേരത്തേ കൊലപാതകക്കേസിൽ ശിക്ഷിയ്ക്കപ്പെട്ടവരും ഉള്‍പ്പെട്ടിട്ടുണ്ട്.   Read on deshabhimani.com

Related News