പാലക്കാട്> പാലക്കാട് മരുതറോഡ് സിപിഐ എം ലോക്കൽകമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ഗൂഢാലോചനയെന്ന് സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. പ്രതികളെല്ലാം സജീവ ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. പാലക്കാട് സംഘടിപ്പിച്ച രക്ഷാബന്ധനിലും, പാലക്കാട് കൊല്ലപ്പെട്ട ശ്രീനീവാസന്റെ വിലാപയാത്രയിലും കൊലപാതകികള്‍ പങ്കെടുത്തിരുന്നു. ഇത് ഇവര്‍ ആർഎസ്എസ് പ്രവര്‍ത്തകരാമെന്നുള്ളതിന് തെളിവാണെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു.
കൊലപാതകത്തിന് പിന്നാൽ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെന്നാണ് പൊലീസ് എഫ്ഐആര്‍. കൊലപാതകം നടത്തിയ എട്ടുപേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എസ്പി ആർ വിശ്വനാഥ് പറഞ്ഞു. സംഘത്തിൽ നേരത്തേ കൊലപാതകക്കേസിൽ ശിക്ഷിയ്ക്കപ്പെട്ടവരും ഉള്‍പ്പെട്ടിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..