ചാറ്റ്‌ റൂമുകളിൽ ഇനി ഷാഡോ പൊലീസും; ക്ലബ്‌ ഹൗസിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്‌



തിരുവനന്തപുരം > മലയാളികൾക്കിടയിൽ ഇടക്കാലം കൊണ്ട്‌ പ്രചാരം നേടിയ സമൂഹമാധ്യമമായ ക്ലബ്‌ ഹൗസിൽ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി പൊലീസ്‌. തീവ്ര സ്വഭാവമുള്ള ഗ്രൂപ്പുകളും ലൈംഗിക ചാറ്റ്‌ റൂമുകളും സജീവമാകുന്നു എന്ന വിവരത്തെ തുടർന്നാണ്‌ പൊലീസ്‌ നടപടി. ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകളും വ്യാപകമാകുന്നുണ്ടെന്ന്‌ പൊലീസ്‌ കണ്ടെത്തിയിരുന്നു. ഇത്തരം ഗ്രൂപ്പുകളിലെ അഡ്‌‌മിൻമാരും സ്‌പീക്കർമാരും കേൾവിക്കാരും പൊലീസ്‌ നിരീക്ഷണത്തിനും നിയമനടപടികൾക്കും വിധേയമാകും. ക്ല​ബ് ഹൗ​സ് റൂ​മു​ക​ളി​ല്‍ ഷാ​ഡോ പോ​ലീ​സ്‌ നി​രീ​ക്ഷ​ണം ഉ​ണ്ടാ​യി​രി​ക്കു​മെന്നും പൊലീസിന്റെ മുന്നറിയിപ്പിൽ പറയുന്നു.  Read on deshabhimani.com

Related News