26 April Friday

ചാറ്റ്‌ റൂമുകളിൽ ഇനി ഷാഡോ പൊലീസും; ക്ലബ്‌ ഹൗസിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021

തിരുവനന്തപുരം > മലയാളികൾക്കിടയിൽ ഇടക്കാലം കൊണ്ട്‌ പ്രചാരം നേടിയ സമൂഹമാധ്യമമായ ക്ലബ്‌ ഹൗസിൽ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി പൊലീസ്‌. തീവ്ര സ്വഭാവമുള്ള ഗ്രൂപ്പുകളും ലൈംഗിക ചാറ്റ്‌ റൂമുകളും സജീവമാകുന്നു എന്ന വിവരത്തെ തുടർന്നാണ്‌ പൊലീസ്‌ നടപടി. ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകളും വ്യാപകമാകുന്നുണ്ടെന്ന്‌ പൊലീസ്‌ കണ്ടെത്തിയിരുന്നു.

ഇത്തരം ഗ്രൂപ്പുകളിലെ അഡ്‌‌മിൻമാരും സ്‌പീക്കർമാരും കേൾവിക്കാരും പൊലീസ്‌ നിരീക്ഷണത്തിനും നിയമനടപടികൾക്കും വിധേയമാകും. ക്ല​ബ് ഹൗ​സ് റൂ​മു​ക​ളി​ല്‍ ഷാ​ഡോ പോ​ലീ​സ്‌ നി​രീ​ക്ഷ​ണം ഉ​ണ്ടാ​യി​രി​ക്കു​മെന്നും പൊലീസിന്റെ മുന്നറിയിപ്പിൽ പറയുന്നു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top