‘ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്’ ; ഹൈബിക്കെതിരായ പ്രതിഷേധം വൈറൽ



കൊച്ചി എസ്എഫ്ഐ നിരോധിക്കണമെന്ന് പാർലമെന്റിൽ ആവശ്യപ്പെട്ട ഹൈബി ഈഡൻ എംപിക്കെതിരായ ബാനർ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറൽ. "ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്' എന്നെഴുതി മഹാരാജാസ്‌ കോളേജിനുമുന്നിൽ എസ്‌എഫ്‌ഐ ഉയർത്തിയ ബാനറാണ്‌ ഫെയ്‌സ്‌ബുക്കിൽ ഉൾപ്പെടെ തരംഗമാകുന്നത്‌. എസ്എഫ്ഐയെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾ‌പ്പെടുത്തി നിരോധിക്കണമെന്ന് ഹൈബി ഈഡൻ‌ ലോക്‌സഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയായിരുന്നു മഹാരാജാസ്‌ യൂണിറ്റിന്റെ പ്രതിഷേധം. Read on deshabhimani.com

Related News