19 April Friday

‘ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്’ ; ഹൈബിക്കെതിരായ പ്രതിഷേധം വൈറൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022


കൊച്ചി
എസ്എഫ്ഐ നിരോധിക്കണമെന്ന് പാർലമെന്റിൽ ആവശ്യപ്പെട്ട ഹൈബി ഈഡൻ എംപിക്കെതിരായ ബാനർ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറൽ. "ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്' എന്നെഴുതി മഹാരാജാസ്‌ കോളേജിനുമുന്നിൽ എസ്‌എഫ്‌ഐ ഉയർത്തിയ ബാനറാണ്‌ ഫെയ്‌സ്‌ബുക്കിൽ ഉൾപ്പെടെ തരംഗമാകുന്നത്‌. എസ്എഫ്ഐയെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾ‌പ്പെടുത്തി നിരോധിക്കണമെന്ന് ഹൈബി ഈഡൻ‌ ലോക്‌സഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയായിരുന്നു മഹാരാജാസ്‌ യൂണിറ്റിന്റെ പ്രതിഷേധം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top