ലൈംഗികപീഡനം: സിവിക് ചന്ദ്രനെതിരെ വീണ്ടും കേസ്



കോഴിക്കോട്> എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരെ വീണ്ടും ലൈം​ഗിക പീഡന പരാതി. 2020 ൽ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവ എഴുത്തുകാരിയുടെ പരാതിയിൽ കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ കേസെടുത്തു. 2020 ഫെബ്രുവരിയിലാണ് പരാതിക്കാസ്‌പദമായ സംഭവം. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ മറ്റൊരു യുവതി നൽകിയ ലൈം​ഗിക പീഡന കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർജാമ്യ ഹർജി ഇന്ന് പരി​ഗണിക്കാനിരിക്കെയാണ് പുതിയ കേസ്. Read on deshabhimani.com

Related News