ആദ്യമായി സ്‌കൂളിലെത്തുന്നവർ 6.07 ലക്ഷം; ഇത്തവണ അധികമായെത്തുന്നത് രണ്ടരലക്ഷത്തിലേറെ കുട്ടികള്‍



തിരുവനന്തപുരം > നവംബറിൽ സ്‌കൂളുകൾ തുറക്കുമ്പോൾ പൊതുവിദ്യാലയങ്ങളിൽ ആദ്യമായെത്തുന്നത്‌ 6,07,702 വിദ്യാർഥികൾ. കഴിഞ്ഞ വർഷം ഒന്നാം ക്ലാസിൽ ചേർന്ന 3,02,288 വിദ്യാർഥികളും ഈ വർഷം ചേർന്ന 3,05,414 പേരും ഉൾപ്പെടെയാണിത്‌. മുൻവർഷങ്ങളേക്കാൾ അധികമായെത്തുന്നത്‌ 2,54,632 വിദ്യാർഥികൾ. രണ്ട്‌ പതിറ്റാണ്ടിനിടെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പുതുതായി എത്തുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്‌. ഈ വർഷം ഒന്നുമുതൽ 10 വരെ ആകെ 34,10,167 വിദ്യാർഥികളാണുള്ളത്‌. കഴിഞ്ഞ വർഷം 33,74,328 വിദ്യാർഥികളായിരുന്നു. ഇത്തവണ ഒന്നാം ക്ലാസിൽ സമീപകാലങ്ങളിലെ ഏറ്റവും വലിയ വർധനയാണ്‌. 28,482 കുട്ടികൾ മുൻ വർഷത്തേക്കാൾ അധികമായെത്തി. Read on deshabhimani.com

Related News