29 March Friday

ആദ്യമായി സ്‌കൂളിലെത്തുന്നവർ 6.07 ലക്ഷം; ഇത്തവണ അധികമായെത്തുന്നത് രണ്ടരലക്ഷത്തിലേറെ കുട്ടികള്‍

സ്വന്തം ലേഖകൻUpdated: Sunday Sep 19, 2021

തിരുവനന്തപുരം > നവംബറിൽ സ്‌കൂളുകൾ തുറക്കുമ്പോൾ പൊതുവിദ്യാലയങ്ങളിൽ ആദ്യമായെത്തുന്നത്‌ 6,07,702 വിദ്യാർഥികൾ. കഴിഞ്ഞ വർഷം ഒന്നാം ക്ലാസിൽ ചേർന്ന 3,02,288 വിദ്യാർഥികളും ഈ വർഷം ചേർന്ന 3,05,414 പേരും ഉൾപ്പെടെയാണിത്‌.

മുൻവർഷങ്ങളേക്കാൾ അധികമായെത്തുന്നത്‌ 2,54,632 വിദ്യാർഥികൾ. രണ്ട്‌ പതിറ്റാണ്ടിനിടെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പുതുതായി എത്തുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്‌. ഈ വർഷം ഒന്നുമുതൽ 10 വരെ ആകെ 34,10,167 വിദ്യാർഥികളാണുള്ളത്‌. കഴിഞ്ഞ വർഷം 33,74,328 വിദ്യാർഥികളായിരുന്നു.

ഇത്തവണ ഒന്നാം ക്ലാസിൽ സമീപകാലങ്ങളിലെ ഏറ്റവും വലിയ വർധനയാണ്‌. 28,482 കുട്ടികൾ മുൻ വർഷത്തേക്കാൾ അധികമായെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top