ശബരിമല നട ചൊവ്വാഴ്ച തുറക്കും



പത്തനംതിട്ട> മീനമാസ പൂജകള്‍ക്കായി ശബരിമല നട ചൊവ്വ വൈകിട്ട് അഞ്ചിന് തുറക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍  ഉണ്ടാകില്ല. ബുധന്‍ പുലര്‍ച്ചെ അഞ്ചിന് നട തുറക്കും. ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്യണം. നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിങ് സംവിധാനവുമുണ്ട്. 19 ന് രാത്രി 10ന് നട അടയ്ക്കും. ഉത്രം ഉത്സവത്തിനായി  26ന് നട തുറക്കും.   27ന് കൊടിയേറ്റ്. ഏപ്രില്‍ അഞ്ചിന് പൈങ്കുനി ഉത്രം ആറാട്ടോടെ നട അടയ്ക്കും.   Read on deshabhimani.com

Related News