26 April Friday

ശബരിമല നട ചൊവ്വാഴ്ച തുറക്കും

വെബ് ഡെസ്‌ക്‌Updated: Sunday Mar 12, 2023

പത്തനംതിട്ട> മീനമാസ പൂജകള്‍ക്കായി ശബരിമല നട ചൊവ്വ വൈകിട്ട് അഞ്ചിന് തുറക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍  ഉണ്ടാകില്ല. ബുധന്‍ പുലര്‍ച്ചെ അഞ്ചിന് നട തുറക്കും.

ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്യണം. നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിങ് സംവിധാനവുമുണ്ട്. 19 ന് രാത്രി 10ന് നട അടയ്ക്കും. ഉത്രം ഉത്സവത്തിനായി  26ന് നട തുറക്കും.  

27ന് കൊടിയേറ്റ്. ഏപ്രില്‍ അഞ്ചിന് പൈങ്കുനി ഉത്രം ആറാട്ടോടെ നട അടയ്ക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top