കേസുകൾ പിൻവലിക്കുന്നത് പക്വമായ തീരുമാനം: 
എ വിജയരാഘവൻ



പാലക്കാട്‌    ശബരിമല, -പൗരത്വ ഭേദഗതി നിയമസമരങ്ങളുമായി ബന്ധപ്പെട്ട കേസുകൾ  പിൻവലിക്കുന്നത്  സർക്കാരിന്റെ പക്വമായ തീരുമാനമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു. സമൂഹത്തിന്റെ പൊതുഅഭിപ്രായം ഉൾക്കൊണ്ടാണ് അക്രമസംഭവങ്ങളുടെ ഭാഗമല്ലാത്ത കേസുകൾ പിൻവലിക്കുന്നത്. വിഷയത്തിന്റെ പ്രസക്തി ഉൾക്കൊണ്ടുള്ള തീരുമാനമാണ് സർക്കാരിന്റേത്. ഈ തീരുമാനം സർക്കാർ എടുക്കില്ലെന്ന് കരുതിയവർക്കാണ് നിരാശ.  ജനാധിപത്യ സമരങ്ങളോട് നിഷേധ സമീപനം ഇടതുപക്ഷത്തിനില്ലെന്നും അദ്ദേഹം ചിറ്റൂരില്‍ മാധ്യമങ്ങളോട്  പറഞ്ഞു. Read on deshabhimani.com

Related News