26 April Friday

കേസുകൾ പിൻവലിക്കുന്നത് പക്വമായ തീരുമാനം: 
എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021


പാലക്കാട്‌   
ശബരിമല, -പൗരത്വ ഭേദഗതി നിയമസമരങ്ങളുമായി ബന്ധപ്പെട്ട കേസുകൾ  പിൻവലിക്കുന്നത്  സർക്കാരിന്റെ പക്വമായ തീരുമാനമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു. സമൂഹത്തിന്റെ പൊതുഅഭിപ്രായം ഉൾക്കൊണ്ടാണ് അക്രമസംഭവങ്ങളുടെ ഭാഗമല്ലാത്ത കേസുകൾ പിൻവലിക്കുന്നത്. വിഷയത്തിന്റെ പ്രസക്തി ഉൾക്കൊണ്ടുള്ള തീരുമാനമാണ് സർക്കാരിന്റേത്. ഈ തീരുമാനം സർക്കാർ എടുക്കില്ലെന്ന് കരുതിയവർക്കാണ് നിരാശ.  ജനാധിപത്യ സമരങ്ങളോട് നിഷേധ സമീപനം ഇടതുപക്ഷത്തിനില്ലെന്നും അദ്ദേഹം ചിറ്റൂരില്‍ മാധ്യമങ്ങളോട്  പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top