മനുഷ്യരെ കൂട്ടിയിണക്കിയ
നേതാവ്‌ , എല്ലാവിധത്തിലുമുള്ള ചർച്ചകളെയും ഏറെ സഹിഷ്‌ണുതയോടെ കേൾക്കുന്നയാൾ : എസ്‌ ആർ പി



കണ്ണൂർ മനുഷ്യരെ കൂട്ടിയിണക്കാനും പാർടി നിലപാടുകളിലേക്ക്‌ എത്തിക്കാനും അസാമാന്യ പാടവം കാണിച്ച നേതാവായിരുന്നു കോടിയേരിയെന്ന്‌ മുതിർന്ന സിപിഐ എം നേതാവ്‌ എസ്‌ രാമചന്ദ്രൻപിള്ള അനുസ്‌മരിച്ചു. പാർടിക്കകത്ത്‌ എല്ലാവിധത്തിലുമുള്ള ചർച്ചകളെയും ഏറെ സഹിഷ്‌ണുതയോടെ കേൾക്കുന്നയാളാണ്‌ കോടിയേരി. അതിൽനിന്ന്‌ ശരിനിലപാടിലേക്ക്‌ കൃത്യതയോടെ എത്തുന്നതിൽ കോടിയേരിക്ക്‌ പ്രയാസമുണ്ടാകാറില്ല. എഴുപതുകളിൽ തുടങ്ങുന്ന ആത്മബന്ധം കോടിയേരിയുമായുണ്ട്‌. ഏറ്റെടുത്ത ചുമതലകളെല്ലാം ഏറെ ഭംഗിയോടെ പൂർത്തിയാക്കുന്ന നേതാവ്‌ എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ടെന്ന്‌ എസ്‌ ആർ പി പറഞ്ഞു. Read on deshabhimani.com

Related News