25 April Thursday

മനുഷ്യരെ കൂട്ടിയിണക്കിയ
നേതാവ്‌ , എല്ലാവിധത്തിലുമുള്ള ചർച്ചകളെയും ഏറെ സഹിഷ്‌ണുതയോടെ കേൾക്കുന്നയാൾ : എസ്‌ ആർ പി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022


കണ്ണൂർ
മനുഷ്യരെ കൂട്ടിയിണക്കാനും പാർടി നിലപാടുകളിലേക്ക്‌ എത്തിക്കാനും അസാമാന്യ പാടവം കാണിച്ച നേതാവായിരുന്നു കോടിയേരിയെന്ന്‌ മുതിർന്ന സിപിഐ എം നേതാവ്‌ എസ്‌ രാമചന്ദ്രൻപിള്ള അനുസ്‌മരിച്ചു. പാർടിക്കകത്ത്‌ എല്ലാവിധത്തിലുമുള്ള ചർച്ചകളെയും ഏറെ സഹിഷ്‌ണുതയോടെ കേൾക്കുന്നയാളാണ്‌ കോടിയേരി.

അതിൽനിന്ന്‌ ശരിനിലപാടിലേക്ക്‌ കൃത്യതയോടെ എത്തുന്നതിൽ കോടിയേരിക്ക്‌ പ്രയാസമുണ്ടാകാറില്ല. എഴുപതുകളിൽ തുടങ്ങുന്ന ആത്മബന്ധം കോടിയേരിയുമായുണ്ട്‌. ഏറ്റെടുത്ത ചുമതലകളെല്ലാം ഏറെ ഭംഗിയോടെ പൂർത്തിയാക്കുന്ന നേതാവ്‌ എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ടെന്ന്‌ എസ്‌ ആർ പി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top