പാലക്കാട്‌ ആർഎസ്‌എസുകാരനെ വെട്ടിക്കൊന്നു ; പിന്നിൽ എസ്‌ഡിപിഐയെന്ന്‌



പാലക്കാട്‌> പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകനെ  വെട്ടിക്കൊന്നു.  എലപ്പുള്ളി സ്വദേശി സഞ്ജിത് (27) ആണ് മരിച്ചത്. കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് ബി ജെ പി ആരോപിച്ചു. രാവിലെ 9 മണിയോടെയാണ് സംഭവം. ബൈക്കിൽ വരുമ്പോൾ കാറിലെത്തിയ സംഘം സഞ്ജിത്തിനെ ഇടിച്ചു വീഴ്ത്തുകയും, ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. സഞ്‌ജിത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. Read on deshabhimani.com

Related News