കൊല്ലത്ത് ഡിവൈഎഫ്ഐ പ്രവർത്തകർക്കുനേരെ ആർഎസ്‌എസ്‌ വധശ്രമം



കൊല്ലം> കുണ്ടറ പെരിനാട് ഇടവട്ടത്ത് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആർഎസ്എസ്–-ബിജെപി സംഘത്തിന്റെ വധശ്രമം. ഡിവൈഎഫ്ഐ പൂജപ്പുര യൂണിറ്റ് സെക്രട്ടറി അഭിലാഷ്‌ (26–-ചന്തു), യൂണിറ്റ് കമ്മിറ്റി അംഗം യദുകൃഷ്ണ(22) എന്നിവർക്കുനേരെയായിരുന്നു ആക്രമണം. അഭിലാഷിന്‌ വയറിന്‌കുത്തേറ്റു. യദുകൃഷ്‌ണയ്‌ക്ക്‌ മർദ്ദനമേറ്റു. ഞായറാഴ്‌ച രാത്രി ഒമ്പതോടെയാണ്‌ സംഭവം. യുവമോർച്ച മണ്ഡലം ഭാരവാഹി ആദർശിന്റെ നേതൃത്വത്തിൽ മാരകായുധങ്ങളുമായെത്തിയ ആർഎസ്‌എസ്‌ ക്രിമിനൽ സംഘം  ​പൂജപ്പുര വയലിൽ സംസാരിച്ചിരിക്കുകയായിരുന്ന അഭിലാഷിനെയും യദുകൃഷ്ണയെയും ആക്രമിക്കുകയായിരുന്നു. ആദർശാണ് അഭിലാഷിനെ കുത്തിയത്. പരിക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിന്‌ കുത്തേറ്റ അഭിലാഷിന്റെ പരിക്ക്‌ ഗുരുതരമാണ്‌. അഭിലാഷിന്റെ നേതൃ-ത്വത്തിൽ അടുത്തിടെ നിരവധിപേരാണ്‌ ബിജെപി വിട്ട് നിരവധി പേർ സിപിഐ എമ്മിനൊപ്പമെത്തിയത്‌. ഇതിന്റെ വൈരാ​ഗ്യത്തിലാണ്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കുനേരെയുള്ള ആക്രമണം. ആദർശ്, വിപിൻ, വിശാഖ്, രാജേന്ദ്രൻപിള്ള തുടങ്ങി എട്ടോളം ആർഎസ്എസ് സംഘമാണ്‌ ആക്രമിച്ചതെന്ന്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ പറഞ്ഞു.   Read on deshabhimani.com

Related News