മട്ടന്നൂരിൽ സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറിയെ വെട്ടിക്കൊല്ലാൻ ആർഎസ്‌എസ്‌ ശ്രമം



മട്ടന്നൂർ സിപിഐ എം പഴശ്ശി കോവിലകം ബ്രാഞ്ച് സെക്രട്ടറി വി രാജേഷിനുനേരെ വധശ്രമം. ബൈക്കുകളിലെത്തിയ സംഘമാണ് രാജേഷിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. സാരമായി പരിക്കേറ്റ ഇയാളെ കണ്ണൂർ എ കെ ജി  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനടുത്തെ വയൽക്കരയിൽ നിൽക്കുകയായിരുന്ന രാജേഷിനെ രാത്രി ഒമ്പതോടെ രണ്ട് ബൈക്കുകളിലെത്തിയ സംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.  ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജേഷിനെ സിപിഐ എം ജില്ലാ സെക്രട്ടറി എം വി  ജയരാജൻ സന്ദർശിച്ചു. Read on deshabhimani.com

Related News