24 April Wednesday

മട്ടന്നൂരിൽ സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറിയെ വെട്ടിക്കൊല്ലാൻ ആർഎസ്‌എസ്‌ ശ്രമം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 13, 2021

മട്ടന്നൂർ
സിപിഐ എം പഴശ്ശി കോവിലകം ബ്രാഞ്ച് സെക്രട്ടറി വി രാജേഷിനുനേരെ വധശ്രമം. ബൈക്കുകളിലെത്തിയ സംഘമാണ് രാജേഷിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. സാരമായി പരിക്കേറ്റ ഇയാളെ കണ്ണൂർ എ കെ ജി  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീടിനടുത്തെ വയൽക്കരയിൽ നിൽക്കുകയായിരുന്ന രാജേഷിനെ രാത്രി ഒമ്പതോടെ രണ്ട് ബൈക്കുകളിലെത്തിയ സംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.  ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജേഷിനെ സിപിഐ എം ജില്ലാ സെക്രട്ടറി എം വി  ജയരാജൻ സന്ദർശിച്ചു.

വധശ്രമത്തിനിരയായ വി രാജേഷിനെ സിപിഐ എം ജില്ലാ സെക്രട്ടറി  എം വി ജയരാജൻ സന്ദർശിച്ചപ്പോൾ

വധശ്രമത്തിനിരയായ വി രാജേഷിനെ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ സന്ദർശിച്ചപ്പോൾ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top