നാളെമുതൽ 
റേഷൻ കട 
സാധാരണ നിലയിൽ



തിരുവനന്തപുരം വ്യാഴംമുതൽ സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം സാധാരണനിലയിലാകും. പകൽ 8.30 മുതൽ 12 വരെയും വൈകിട്ട്‌ 3.30 മുതൽ 6.30 വരെയും. സെർവർ തകരാർ പൂർണമായും പരിഹരിച്ചതോടെയാണ്‌ പഴയ സമയക്രമത്തിലേക്ക്‌ മടങ്ങുന്നതെന്ന്‌ ഭക്ഷ്യമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. ചൊവ്വാഴ്‌ച മന്ത്രി ജി ആർ അനിൽ വിളിച്ച ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗത്തിലാണ്‌ തീരുമാനം. സെർവർ തകരാറിനെത്തുടർന്ന്‌ ചില സ്ഥലങ്ങളിൽ ഇ പോസ്‌ മെഷീനുകൾ പണിമുടക്കിയതിനാൽ സമയക്രമം മാറ്റിയിരുന്നു. Read on deshabhimani.com

Related News