പോക്‌സോ കേസിൽ ഇരയായ പെണ്‍കുട്ടി ജീവനൊടുക്കി



പത്തനംതിട്ട>  കോന്നിയില്‍ പോക്‌സോ കേസിൽ ഇരയായ പെണ്‍കുട്ടി ജീവനൊടുക്കി.കഴിഞ്ഞ ജൂലൈയിലാണ് പെണ്‍കുട്ടിയെ അയല്‍വാസിയായ വിഷ്‌ണു(31) പീഡിപ്പിച്ചത്. ഇയാളെ അറസ്‌റ്റ്‌ ചെയ്‌തു ജയിലിലാക്കിയിരുന്നു. പെൺകുട്ടി അച്ഛനും മുത്തശ്ശിക്കുംഒപ്പമാണ്‌ താമസം. ടാപ്പിങ് തൊഴിലാളിയായ അച്‌ഛൻ പുലർച്ച ജോലിക്ക്‌ പോകുമ്പോൾ കുട്ടി വീട്ടിലുണ്ടായിരുന്നു.പീന്നീട്‌  രാവിലെ എട്ടുമണിയോടെ മുത്തശ്ശിയാണ്‌ പെൺകുട്ടിയെ അടുക്കള ഭാഗത്ത്‌ തൂങ്ങിമരിച്ച നിലയിൽ  കണ്ടത്‌.     Read on deshabhimani.com

Related News