പീഡനക്കേസ്‌; കോൺഗ്രസ്‌ നേതാവിന്റെ മുൻകൂർജാമ്യ ഹർജി തള്ളി



തലശേരി > വനിതാ സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ കോൺഗ്രസ്‌ നേതാവ്‌ നൽകിയ മുൻകൂർജാമ്യ ഹർജി തള്ളി. കണ്ണൂർ കോർപ്പറേഷൻ കിഴുന്ന ഡിവിഷൻ കൗൺസിലറും കോൺഗ്രസ് എടക്കാട് മണ്ഡലം വൈസ് പ്രസിഡന്റുമായ പി വി കൃഷ്‌ണകുമാറിന്റെ ഹർജിയാണ്‌ ജില്ലാ സെഷൻസ്‌ കോടതി ജഡ്‌ജി ജോബിൻ ജോർജ്‌ തള്ളിയത്‌. പബ്ലിക്‌ പ്രോസിക്യൂട്ടർ കെ അജിത്ത്‌കുമാറിന്റെ വാദം അംഗീകരിച്ചാണ്‌ നടപടി. കോൺഗ്രസ്‌ നിയന്ത്രണത്തിലുള്ള വനിതാ സഹകരണസംഘം ശാഖാ ഓഫീസിൽ ജൂലൈ 19നാണ്‌ സംഭവം. സംഘത്തിലെ മുൻ ജീവനക്കാരനായ കൃഷ്‌ണകുമാർ യുവതിയെ കടന്നുപിടിച്ചെന്നും എതിർത്തപ്പോൾ ബലംപ്രയോഗിച്ച്‌ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ്‌ പരാതി. എടക്കാട്‌ പൊലീസ്‌ കേസെടുത്തതോടെ ഒളിവിൽപോയ പ്രതിയുടെ വീട്ടിലും ബന്ധുവീടുകളിലും പരിശോധന നടത്തിയിരുന്നു. Read on deshabhimani.com

Related News