23 April Tuesday

പീഡനക്കേസ്‌; കോൺഗ്രസ്‌ നേതാവിന്റെ മുൻകൂർജാമ്യ ഹർജി തള്ളി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022

തലശേരി > വനിതാ സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ കോൺഗ്രസ്‌ നേതാവ്‌ നൽകിയ മുൻകൂർജാമ്യ ഹർജി തള്ളി. കണ്ണൂർ കോർപ്പറേഷൻ കിഴുന്ന ഡിവിഷൻ കൗൺസിലറും കോൺഗ്രസ് എടക്കാട് മണ്ഡലം വൈസ് പ്രസിഡന്റുമായ പി വി കൃഷ്‌ണകുമാറിന്റെ ഹർജിയാണ്‌ ജില്ലാ സെഷൻസ്‌ കോടതി ജഡ്‌ജി ജോബിൻ ജോർജ്‌ തള്ളിയത്‌.

പബ്ലിക്‌ പ്രോസിക്യൂട്ടർ കെ അജിത്ത്‌കുമാറിന്റെ വാദം അംഗീകരിച്ചാണ്‌ നടപടി. കോൺഗ്രസ്‌ നിയന്ത്രണത്തിലുള്ള വനിതാ സഹകരണസംഘം ശാഖാ ഓഫീസിൽ ജൂലൈ 19നാണ്‌ സംഭവം. സംഘത്തിലെ മുൻ ജീവനക്കാരനായ കൃഷ്‌ണകുമാർ യുവതിയെ കടന്നുപിടിച്ചെന്നും എതിർത്തപ്പോൾ ബലംപ്രയോഗിച്ച്‌ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ്‌ പരാതി. എടക്കാട്‌ പൊലീസ്‌ കേസെടുത്തതോടെ ഒളിവിൽപോയ പ്രതിയുടെ വീട്ടിലും ബന്ധുവീടുകളിലും പരിശോധന നടത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top