കൊടകരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക്‌ പീഡനം; ആർഎസ്‌എസുകാരൻ അറസ്റ്റിൽ



കൊടകര > ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ആർഎസ്‌എസുകാരൻ അറസ്‌റ്റിൽ. വെള്ളിക്കുളങ്ങര മോനൊടി ചൂളക്കൽ വീട്ടിൽ അരുൺ (23) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ആർഎസ്‌എസിന്റെ സജീവ പ്രവർത്തകനാണ്‌ അരുൺ. പതിനേഴുകാരിയായ പെൺകുട്ടിയെ വശീകരിച്ച്‌ വട്ടേക്കാടുള്ള സ്വന്തം അമ്മായിയുടെ വീട്ടിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. ആർഎസ്എസുകാരനായ യുവാവിനെ കൊടകര സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. Read on deshabhimani.com

Related News