27 April Saturday

കൊടകരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക്‌ പീഡനം; ആർഎസ്‌എസുകാരൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 11, 2019

കൊടകര > ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ആർഎസ്‌എസുകാരൻ അറസ്‌റ്റിൽ. വെള്ളിക്കുളങ്ങര മോനൊടി ചൂളക്കൽ വീട്ടിൽ അരുൺ (23) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ആർഎസ്‌എസിന്റെ സജീവ പ്രവർത്തകനാണ്‌ അരുൺ.

പതിനേഴുകാരിയായ പെൺകുട്ടിയെ വശീകരിച്ച്‌ വട്ടേക്കാടുള്ള സ്വന്തം അമ്മായിയുടെ വീട്ടിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. ആർഎസ്എസുകാരനായ യുവാവിനെ കൊടകര സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top