പീഡന കേസ്: പി സി ജോർജ് അറസ്റ്റിൽ

പിസി ജോർജ്ജിനെ തൈക്കാട് ഗസ്റ്റ് ഹൗസിൽ നിന്നും മ്യൂസിയം പോലീസ് കസ്റ്റഡിയിൽ എടുത്ത് കൊണ്ടുപോകുന്നു


തിരുവനന്തപുരം> പീഡനപരാതിയില്‍ പി സി ജോര്‍ജ് അറസ്റ്റിൽ. സോളര്‍ കേസ് പ്രതിയുടെ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസ് സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (A) വകുപ്പുകൾ പ്രകാരമാണ് കേസ്. ഈ വർഷം ഫെബ്രുവരി 10 നാണ് സംഭവം. ലൈംഗിക താൽപര്യത്തോടെ തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് കടന്നു പിടിച്ചുവെന്നാണ് ഇരയുടെ മൊഴി.  അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും രഹസ്യ മൊഴിയിൽ പറയുന്നു.   Read on deshabhimani.com

Related News