തിരുവനന്തപുരം> പീഡനപരാതിയില്‍ പി സി ജോര്‍ജ് അറസ്റ്റിൽ. സോളര്‍ കേസ് പ്രതിയുടെ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസ് സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (A) വകുപ്പുകൾ പ്രകാരമാണ് കേസ്. ഈ വർഷം ഫെബ്രുവരി 10 നാണ് സംഭവം. ലൈംഗിക താൽപര്യത്തോടെ തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് കടന്നു പിടിച്ചുവെന്നാണ് ഇരയുടെ മൊഴി. അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും രഹസ്യ മൊഴിയിൽ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..