മാനസിക വൈകല്യമുള്ള പതിനേഴുകാരിയെ പീഡിപ്പിച്ചു; യുവാവ് പിടിയില്‍



ഇടുക്കി> മാനസിക വൈകല്യമുള്ള 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയില്‍. ഇടുക്കി ചിത്രപുരം സ്വദേശിനിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച രാജപാളയം സ്വദേശിയായ അജിത് ക്ലിന്റണ്‍ ആണ് നാഗര്‍കോവില്‍ പൊലീസിന്റെ പിടിയിലായത്. യുവതിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് അജിത് ക്ലിന്റണ്‍ താമസിച്ച് വരികയായിരുന്നു. നാഗര്‍കോവിലില്‍ കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ യുവതിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പുതുച്ചേരിയില്‍ ഒളിവിലായിരുന്നു അജിത് ക്ലിന്റന്‍.   Read on deshabhimani.com

Related News