23 April Tuesday

മാനസിക വൈകല്യമുള്ള പതിനേഴുകാരിയെ പീഡിപ്പിച്ചു; യുവാവ് പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

ഇടുക്കി> മാനസിക വൈകല്യമുള്ള 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയില്‍. ഇടുക്കി ചിത്രപുരം സ്വദേശിനിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച രാജപാളയം സ്വദേശിയായ അജിത് ക്ലിന്റണ്‍ ആണ് നാഗര്‍കോവില്‍ പൊലീസിന്റെ പിടിയിലായത്. യുവതിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് അജിത് ക്ലിന്റണ്‍ താമസിച്ച് വരികയായിരുന്നു. നാഗര്‍കോവിലില്‍ കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ യുവതിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പുതുച്ചേരിയില്‍ ഒളിവിലായിരുന്നു അജിത് ക്ലിന്റന്‍.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top