മാണി സി കാപ്പൻ ബിജെപിക്ക്‌ അനുകൂലമായ നിലപാട്‌ സ്വീകരിക്കില്ല: ചെന്നിത്തല



കോട്ടയം > മാണി സി കാപ്പൻ എംഎൽഎ ബിജെപിക്ക്‌ അനുകൂലമായ നിലപാട്‌ സ്വീകരിക്കില്ലെന്ന്‌ രമേശ്‌ ചെന്നിത്തല. ബിജെപിയിലേക്ക്‌ പോകുമോ എന്ന്‌ ഇപ്പോൾ പറയാനാകില്ലെന്ന കാപ്പന്റെ പ്രസ്‌താവന സംബന്ധിച്ച്‌ കോട്ടയത്ത്‌ മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. കാപ്പൻ യുഡിഎഫിന്റെ ഭാഗമാണ്‌. യുഡിഎഫിന്റെ അടിത്തറ ശക്തിപ്പെടുത്തുകയാണ്‌ ലക്ഷ്യം. കെ റെയിലിനെതിരായ സമരവുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു.   Read on deshabhimani.com

Related News