രാഹുൽഗാന്ധിയുടെ ഓഫീസ്‌ ആക്രമണം: അന്വേഷണത്തിന്‌ പ്രത്യേക സംഘം



തിരുവനന്തപുരം>  രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു.പൊലീസ് ആസ്ഥാനത്തെ എഡിജിപിയെ ചുമതലപ്പെടുത്തി അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്    മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക്  നിര്‍ദ്ദേശം നല്‍കി. മാനന്തവാടി ഡിവൈഎസ്പിയാണ് അന്വേഷണ സംഘത്തിന്റെ തലവൻ. എം പി ഓഫിസിൽ നടന്ന അക്രമം, പൊലീസിന് നേരെയുള്ള അക്രമം എന്നിങ്ങനെ രണ്ട് കേസുകളാണ് അന്വേഷിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് ചുമതലയിലുണ്ടായിരുന്ന കല്‍പ്പറ്റ ഡിവൈഎസ്‌പിയെ അന്വേഷണ വിധേയമായി അടിയന്തിരമായി സസ്‌പെന്റ് ചെയ്യാനും  മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കല്‍പ്പറ്റ ഡിവൈഎസ്‌പിയുടെ ചുമതല മറ്റൊരു ഓഫീസര്‍ക്ക് നല്‍കുവാന്‍ സംസ്ഥാന പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി. കേസിൽ 25 പേരെ കൽപ്പറ്റ പൊലീസ്‌ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്‌. അറസ്‌റ്റിലായ 19 പേർ റിമാൻഡിലാണ്‌. Read on deshabhimani.com

Related News