പൊതുമരാമത്ത് ഉദ്യോഗസ്ഥർ നേരിട്ടെത്തി റോഡുകൾ പരിശോധിക്കും: എല്ലാ മാസവും റിപ്പോർട്ട് നൽകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്



തിരുവനന്തപുരം> പൊതുമരാമത്ത് ഉദ്യോഗസ്ഥർ നേരിട്ടെത്തി റോഡുകൾ പരിശോധന നടത്തുമെന്നും എല്ലാ മാസവും റിപ്പോർട്ട് നൽകുമെന്നും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. സൂപ്രണ്ടിങ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘം മാസത്തിലൊരിക്കൽ റോഡ് പരിശോധന നടത്തും.  ഇവർ എല്ലാ മാസവും റിപ്പോർട്ട് നൽകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഉദ്യോഗസ്ഥർ റോഡിലൂടെ യാത്ര ചെയ്‌ത് റോഡുകളിലെ പ്രശ്‌നങ്ങൾ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു. ഉദ്യോ​ഗസ്ഥർ താഴേത്തട്ടിലേക്ക് ഇറങ്ങി പരിശോധന തുടങ്ങിയിട്ടുണ്ട്. ജനങ്ങൾ നൽകുന്ന പരാതിയോട് ഉദ്യോഗസ്ഥർ അനുഭാവപൂർവമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. തെറ്റായ പ്രവണത ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News