26 April Friday

പൊതുമരാമത്ത് ഉദ്യോഗസ്ഥർ നേരിട്ടെത്തി റോഡുകൾ പരിശോധിക്കും: എല്ലാ മാസവും റിപ്പോർട്ട് നൽകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

തിരുവനന്തപുരം> പൊതുമരാമത്ത് ഉദ്യോഗസ്ഥർ നേരിട്ടെത്തി റോഡുകൾ പരിശോധന നടത്തുമെന്നും എല്ലാ മാസവും റിപ്പോർട്ട് നൽകുമെന്നും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. സൂപ്രണ്ടിങ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘം മാസത്തിലൊരിക്കൽ റോഡ് പരിശോധന നടത്തും.  ഇവർ എല്ലാ മാസവും റിപ്പോർട്ട് നൽകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ഉദ്യോഗസ്ഥർ റോഡിലൂടെ യാത്ര ചെയ്‌ത് റോഡുകളിലെ പ്രശ്‌നങ്ങൾ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു. ഉദ്യോ​ഗസ്ഥർ താഴേത്തട്ടിലേക്ക് ഇറങ്ങി പരിശോധന തുടങ്ങിയിട്ടുണ്ട്. ജനങ്ങൾ നൽകുന്ന പരാതിയോട് ഉദ്യോഗസ്ഥർ അനുഭാവപൂർവമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. തെറ്റായ പ്രവണത ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top