സിവിൽ സർവീസ്‌ ജേതാവ്‌ കിരൺ പി ബാബുവിനെ ആദരിച്ചു



തിരുവനന്തപുരം> സിവിൽ സർവീസ് നൂറാം റാങ്ക് ജേതാവ് കിരൺ പി ബാബുവിനെ പ്രതിധ്വനി ആദരിച്ചു. സിവിൽ സർവീസിനു നൂറാം റാങ്ക് നേടിയ ഐ ടി ജീവനക്കാരൻ (Oracle, Trivandrum) കിരൺ പി ബാബുവിനു പ്രതിധ്വനിയുടെ ഉപഹാരം സെക്രട്ടറി വിനീത് ചന്ദ്രൻ കൈമാറി. വ്യാഴാഴ്ച ടെക്നോപാർക്ക് പാർക്ക് സെന്ററിലെ മലബാർ ഹാളിലായിരുന്നു ചടങ്ങ്. ഇന്റർവ്യൂവിനെ കുറിച്ചുള്ള ജീവനക്കാരുടെ ചോദ്യങ്ങൾക്കു കിരൺ മറുപടി പറഞ്ഞു. ഇന്റർവ്യൂനു ഒന്നാം റാങ്ക് കിരണിനാണ്. പ്രതിധ്വനിയുടെ അഭിനന്ദനങ്ങൾ രാജീവ്‌ കൃഷ്ണൻ അറിയിച്ചു.. കിരൺ പഠിച്ച Fortune IAS അക്കാഡമിയുടെ ഡയറക്ടർ  മുനി ദർശൻ സിവിൽ സർവീസ് പരീക്ഷയെ കുറിച്ചുള്ള ഓറിയന്റേഷൻ ക്ലാസ്സെടുത്തു. Read on deshabhimani.com

Related News