മയക്കുമരുന്നുമായി വരണ്ട; ‘ഹീറോ’ മണത്ത്‌ പിടിക്കും

ലഹരിക്കടത്ത്‌ മണത്തറിയാൻ ജില്ലാ അതിർത്തി ചെക്‌പോസ്‌റ്റായ കൂട്ടുപുഴയിൽ പൊലീസ്‌ നായ ‘ഹീറോ’യെ 
ഉപയോഗിച്ചുള്ള വാഹനപരിശോധന


ഇരിട്ടി>ലഹരിക്കടത്ത്‌ മണത്തറിഞ്ഞ്‌ പിടികൂടാൻ ചെക്‌പോസ്‌റ്റിൽ പരിശീലനം സിദ്ധിച്ച പൊലീസ്‌ നായ ‘ഹീറോ’യെത്തി. തലശേരി–- ബംഗളൂരു പാതയിലെ അതിർത്തി ചെക്‌പോസ്‌റ്റിലാണ്‌ ‘ഹീറോ’യുടെ പരിശോധന.  എംഡിഎംഎ അടക്കമുള്ള ലഹരി ഉൽപ്പന്നങ്ങൾ പലതരം വാഹനങ്ങളിലെത്തിക്കുന്നത്‌ തടയാൻ ശക്തമായ ശ്രമത്തിലാണ്‌ പൊലീസ്‌. സംസ്ഥാന പൊലീസ്‌ ആവിഷ്‌കരിച്ച ലഹരിവിരുദ്ധ പോരാട്ടമായ ‘യോദ്ധാവ്‌’ പദ്ധതി ഭാഗമായാണ്‌ ഹീറോയെത്തിയത്‌. Read on deshabhimani.com

Related News