പ്ലസ് വൺ പ്രവേശനം: കമ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ്എസ്എൽസി മതി



തിരുവനന്തപുരം> പ്ലസ് വൺ പ്രവേശനത്തിന്‌ കമ്യൂണിറ്റി സർട്ടിഫിക്കറ്റിനു പകരം എസ്എസ്എൽസി സർട്ടിഫിക്കറ്റ്‌ ഹാജരാക്കിയാൽ മതിയെന്ന്‌ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്ത് മഴക്കെടുതിയിൽ വില്ലേജ് ഓഫീസർമാരടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടിയതും അപേക്ഷകരുടെ ബുദ്ധിമുട്ടും പരിഗണിച്ചാണിത്‌. സിബിഎസ്ഇ സ്ട്രീമിൽ ഉള്ളവർ സ്വയം സാക്ഷ്യപ്പെടുത്തി ഗസറ്റഡ് ഓഫീസറുടെ അറ്റസ്റ്റേഷനോടുകൂടി നൽകണം. വിടുതൽ സർട്ടിഫിക്കറ്റും ഹാജരാക്കാം. പിന്നീട് കമ്യൂണിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം. Read on deshabhimani.com

Related News