സ്വാതന്ത്ര്യദിനാഘോഷം ജനാധിപത്യ മൂല്യങ്ങളുടേത്‌ : മുഖ്യമന്ത്രി



ന്യൂഡൽഹി ജനാധിപത്യവും മതനിരപേക്ഷതയും സമത്വവും ഉയർത്തിപ്പിടിച്ച പോരാട്ടത്തിന്റെ വിജയമാണ് സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികത്തിലൂടെ ആഘോഷിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാഷ്ട്രപതി ഭവനിലെ കൾച്ചറൽ സെന്ററിൽ ആസാദി കി അമൃത് മഹോത്സവിന്റെ ദേശീയ സമിതി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.  സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട പരിപാടികൾ സംസ്ഥാനത്ത് സർക്കാർ സജീവമായി നടപ്പാക്കി വരികയാണ്. തദ്ദേശഭരണ വകുപ്പിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും നോഡൽ വകുപ്പായി ചുമതലപ്പെടുത്തി. 13 മുതൽ 15 വരെ "ഹർ ഘർ തിരംഗ' വൻവിജയമാക്കുന്നതിന്‌ കലക്ടർമാരെ ചുമതലപ്പെടുത്തി. വീടുകളിലുയർത്താൻ 26.25 ലക്ഷം ദേശീയ പതാക വേണ്ടിവരും. കുടുംബശ്രീ വഴി ഇത്‌ തയ്യാറാക്കുകയാണ്‌. ഖാദി, പരുത്തി പതാകയ്‌ക്കാണ്‌ മുൻഗണനയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News