20 April Saturday

സ്വാതന്ത്ര്യദിനാഘോഷം ജനാധിപത്യ മൂല്യങ്ങളുടേത്‌ : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022


ന്യൂഡൽഹി
ജനാധിപത്യവും മതനിരപേക്ഷതയും സമത്വവും ഉയർത്തിപ്പിടിച്ച പോരാട്ടത്തിന്റെ വിജയമാണ് സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികത്തിലൂടെ ആഘോഷിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാഷ്ട്രപതി ഭവനിലെ കൾച്ചറൽ സെന്ററിൽ ആസാദി കി അമൃത് മഹോത്സവിന്റെ ദേശീയ സമിതി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.  സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട പരിപാടികൾ സംസ്ഥാനത്ത് സർക്കാർ സജീവമായി നടപ്പാക്കി വരികയാണ്.

തദ്ദേശഭരണ വകുപ്പിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും നോഡൽ വകുപ്പായി ചുമതലപ്പെടുത്തി. 13 മുതൽ 15 വരെ "ഹർ ഘർ തിരംഗ' വൻവിജയമാക്കുന്നതിന്‌ കലക്ടർമാരെ ചുമതലപ്പെടുത്തി. വീടുകളിലുയർത്താൻ 26.25 ലക്ഷം ദേശീയ പതാക വേണ്ടിവരും. കുടുംബശ്രീ വഴി ഇത്‌ തയ്യാറാക്കുകയാണ്‌. ഖാദി, പരുത്തി പതാകയ്‌ക്കാണ്‌ മുൻഗണനയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top