സെക്രട്ടറിയറ്റ്‌ മാന്വലിൽ മാറ്റംവരുത്തും : മുഖ്യമന്ത്രി



തിരുവനന്തപുരം ഭരണ നടപടിക്രമം ലഘൂകരിക്കാൻ സെക്രട്ടറിയറ്റ്‌  മാന്വലിൽ മാറ്റംവരുത്താനുള്ള നടപടി തുടങ്ങിയതായി  മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഉന്നതയോഗം തീരുമാനിച്ചാൽ അ ക്കാര്യം വീണ്ടും പരിശോധനയ്‌ക്ക്‌ താഴേക്ക്‌ പോകുന്നതിൽ അസ്വാഭാവികതയുണ്ട്‌. ഹൈക്കോടതിയുമായി ബ ന്ധപ്പെട്ട പ്രശ്‌നത്തിൽ ചീഫ്‌ ജസ്റ്റിസ്‌, മുഖ്യമന്ത്രി, ചീഫ്‌ സെക്രട്ടറി, വകുപ്പ്‌ സെക്രട്ടറിമാർ എന്നിവർ തീരുമാനമെടുത്ത കടലാസ്‌ വീണ്ടും  പരിശോധിക്കേണ്ടിവരുന്നു. ഇതാവശ്യമില്ല. ഭരണഭാഷ മലയാളമാക്കാനുള്ള തീരുമാനം കർശനമായി നടപ്പാക്കുന്നു. കോടതിഭാഷ മലയാളത്തിലാക്കാൻ നടപടി ആരംഭിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. Read on deshabhimani.com

Related News