19 April Friday

സെക്രട്ടറിയറ്റ്‌ മാന്വലിൽ മാറ്റംവരുത്തും : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021


തിരുവനന്തപുരം
ഭരണ നടപടിക്രമം ലഘൂകരിക്കാൻ സെക്രട്ടറിയറ്റ്‌  മാന്വലിൽ മാറ്റംവരുത്താനുള്ള നടപടി തുടങ്ങിയതായി  മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഉന്നതയോഗം തീരുമാനിച്ചാൽ അ ക്കാര്യം വീണ്ടും പരിശോധനയ്‌ക്ക്‌ താഴേക്ക്‌ പോകുന്നതിൽ അസ്വാഭാവികതയുണ്ട്‌.

ഹൈക്കോടതിയുമായി ബ ന്ധപ്പെട്ട പ്രശ്‌നത്തിൽ ചീഫ്‌ ജസ്റ്റിസ്‌, മുഖ്യമന്ത്രി, ചീഫ്‌ സെക്രട്ടറി, വകുപ്പ്‌ സെക്രട്ടറിമാർ എന്നിവർ തീരുമാനമെടുത്ത കടലാസ്‌ വീണ്ടും  പരിശോധിക്കേണ്ടിവരുന്നു. ഇതാവശ്യമില്ല. ഭരണഭാഷ മലയാളമാക്കാനുള്ള തീരുമാനം കർശനമായി നടപ്പാക്കുന്നു. കോടതിഭാഷ മലയാളത്തിലാക്കാൻ നടപടി ആരംഭിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top