ജനങ്ങൾക്ക്‌ മാധ്യമങ്ങളുടെമേൽ ജാഗ്രത വേണം: ജോൺ ബ്രിട്ടാസ് എംപി

കാട്ടാൽ പുസ്‌തകമേളയുടെ ഭാഗമായി സംഘടിപ്പിച്ച


കാട്ടാക്കട> ജനങ്ങൾക്ക്‌ മാധ്യമങ്ങളുടെമേൽ ജാഗ്രത വേണമെന്ന്‌ ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. ഇന്ന് മാധ്യമങ്ങളെ ഭയം ഗ്രസിക്കുകയാണ്. കേന്ദ്ര സർക്കാരിനെതിരെ ശബ്ദിക്കാൻ മാധ്യമങ്ങൾ പേടിക്കുന്നു. നാലാം തൂണായി മാധ്യമങ്ങൾ മാറണമെങ്കിൽ ജനങ്ങളുടെ കണ്ണും കാതും അവർക്ക് മേലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.  കാട്ടാൽ പുസ്‌തകമേളയുടെ ഭാഗമായി സംഘടിപ്പിച്ച "മാധ്യമങ്ങളും സാമൂഹ്യ നിർമിതിയും' സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ ശ്രീകുമാർ അധ്യക്ഷനായി. ആർ പാർവതി ദേവി, ഹർഷൻ പൂപ്പാറക്കാരൻ, ശ്രീജ ശ്യാം, സനീഷ് ഇളയിടത്ത്‌, പി എസ് പ്രഷീദ്, സി ശ്രീധരൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News