പാമോലിൻ, ചാരക്കേസുകളിൽ കരുണാകരനെ പെടുത്തിയത്‌: വി ഡി സതീശൻ



തിരുവനന്തപുരം> പാമോലിൻ, രാജൻ, ചാരക്കേസുകളിൽ കെ കരുണാകരനെ പെടുത്തിയതാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. മൂന്നുകേസിലും നിരപരാധിയായിരുന്ന കരുണാകരൻ പാർടിക്കുള്ളിലും കോടതിക്കുള്ളിലും വിചാരണ ചെയ്യപ്പെട്ടതായും സതീശൻ പറഞ്ഞു. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ കെ എസ് പ്രേമചന്ദ്രക്കുറിപ്പ് രചിച്ച ‘ലീഡർക്കൊപ്പം മൂന്നരപതിറ്റാണ്ട്’ സർവീസ് സ്റ്റോറി പ്രകാശിപ്പിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്‌. കെ മുരളീധരൻ എംപി പുസ്‌തകം ഏറ്റുവാങ്ങി. Read on deshabhimani.com

Related News